News

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ തേൻ ഇങ്ങനെ ഉപയോഗിക്കൂ

ചർമ്മ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് തേൻ. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാനുള്ള കഴിവ് തേനിന് ഉണ്ട്. ഇവ കേടായ കോശങ്ങളെ നീക്കം ചെയ്യുന്നു. ആന്റി- ബാക്ടീരിയൽ, ആന്റി- ഓക്സിഡന്റ്, ആന്റി- ഇൻഫ്ലമേറ്ററി എന്നീ ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ചർമ്മ സംരക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം തന്നെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും തേൻ മികച്ച ഓപ്ഷനാണ്. തേൻ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഹെയർ മാസ്കുകളെ കുറിച്ച് അറിയാം.

മൂന്ന് ടേബിൾ സ്പൂൺ തേനും രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനിഗറും ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ചേർക്കുക. ശേഷം മുടിയിൽ തേച്ചുപിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുക. വിനാഗിരി ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുകയും, തേൻ ഒരു ക്ലെൻസറായും പ്രവർത്തിക്കും.

Also Read: പുതുവത്സര ആഘോഷത്തിനിടെ പാമ്പിനെ പിടിച്ച് അഭ്യാസ പ്രകടനം: പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

രണ്ട് പഴുത്ത വാഴപ്പഴം, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, അര കപ്പ് തേൻ എന്നിവ എടുക്കുക. ഇത് യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും തുല്യമായി പുരട്ടുക. അരമണിക്കൂറിന് ശേഷം മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഹെയർ മാസ്ക് ഇടുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button