NewsHealth & Fitness

കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

നാരക ഫലങ്ങളിൽ വൈറ്റമിൻ സി ധാരാളമുണ്ട്

കണ്ണിന്റെ ആരോഗ്യം നിലനിർത്തേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്. മാറുന്ന ജീവിതശൈലിയിൽ സ്മാർട്ട്ഫോണുകളുടെയും, ലാപ്ടോപ്പുകളുടെയും അമിത ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ, പോഷക ഗുണങ്ങൾ ഉള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. കണ്ണിന് ആരോഗ്യമേകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ഭക്ഷണത്തിൽ പലതരത്തിലുള്ള സീഡുകൾ ഉൾപ്പെടുന്നത് വളരെ നല്ലതാണ്. പ്രധാനമായും സൺഫ്ലവർ വിത്തുകൾ, മത്തൻ വിത്തുകൾ, ഫ്ലാക്സ് സീഡ്, ചിയ സീഡ് എന്നിവ ഉൾപ്പെടുത്തുക. ഇവയിൽ ഉയർന്ന അളവിൽ ഒമേഗ- 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.

Also Read: ജമ്മു കശ്മീരിൽ ഭീകരാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു

കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇലക്കറികൾ. പച്ചച്ചീര, കേൽ തുടങ്ങിയവയിലെല്ലാം ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.

നാരക ഫലങ്ങളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. കണ്ണിന് ഏറ്റവും പ്രധാനപ്പെട്ടതാണിത്. പ്രായമാകുമ്പോൾ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇതിനു കഴിയും. ഭക്ഷണത്തിൽ നാരങ്ങ, ഓറഞ്ച്, മുസംബി, ബെറിപ്പഴങ്ങൾ, ഗ്രേപ്പ് ഫ്രൂട്ട് എന്നിവ ഉൾപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button