Latest NewsNewsSaudi ArabiaInternationalGulf

ശക്തമായ മഴയ്ക്ക് സാധ്യത: സ്‌കൂളുകൾക്ക് അവധി

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജിദ്ദ വിദ്യാഭ്യാസ വകുപ്പാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

Read Also: മല്ലപ്പള്ളിയിൽ മാമോദിസാ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ : നിരവധി പേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മദ്റസത്തീ പ്ലാറ്റ്‌ഫോമിലൂടെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടത്തുമെന്നാണ് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് വക്താവ് ഹമൂദ് അൽസുഖൈറാൻ വ്യക്തമാക്കിയത്. മക്ക, അൽബാഹ, അൽഖസീം, മദീന, കിഴക്കൻ പ്രവിശ്യ, ഉത്തര അതിർത്തി പ്രവിശ്യ, അൽജൗഫ്, ഹായിൽ, തബൂക്ക് പ്രവിശ്യകളിലും റിയാദ് പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ബുധനാഴ്ച വരെ കനത്ത മഴ കാരണമുള്ള മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ തബൂക്ക്, അൽജൗഫ്, ഉത്തര അതിർത്തി പ്രവിശ്യകളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്നും അസീർ, ജിസാൻ, നജ്റാൻ, റിയാദ്, കിഴക്കൻ പ്രവിശ്യതുടങ്ങിയ സ്ഥലങ്ങളിൽ ബുധനാഴ്ച വരെ പെയ്യാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.

Read Also: ബി.ജെ.പി സംഘടനാതലത്തിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിക്കു സാധ്യത,ജനപിന്തുണയുള്ള സുരേഷ് ഗോപിയെ പരിഗണിക്കുമെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button