Latest NewsNewsIndia

7.39 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 7 പേര്‍ അറസ്റ്റില്‍

വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതിലുള്ള നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തു

മിസോറാം: വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതിലുള്ള നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തു. 7.39 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. റെയ്ഡുകളില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read Also: 2022ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ പാകിസ്ഥാനില്‍ നടന്നതായി റിപ്പോര്‍ട്ട്

പിടിച്ചെടുത്ത വസ്തുക്കളില്‍ മെത്താംഫെറ്റാമിന്‍ ഗുളികകള്‍, ഹെറോയിന്‍, വിദേശ സിഗരറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഐസ്വാള്‍ ജില്ലയിലെ തുയ്ഖുര്‍ഹ്ലുവില്‍ നടത്തിയ റെയ്ഡില്‍ 6.66 കോടി രൂപ വിലമതിക്കുന്ന 20,000 മെത്താംഫെറ്റാമൈന്‍ ഗുളികകളാണ് പിടിച്ചെടുത്തത്. വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു.

പരിശോധനയില്‍ നാല് കള്ളക്കടത്തുകാരെ പിടികൂടിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു ഓപ്പറേഷനില്‍ മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചമ്പായി ജില്ലയിലെ സോഖൗതര്‍ ഗ്രാമത്തില്‍ നിന്ന് അസം റൈഫിള്‍സ് 41.60 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകള്‍ പിടിച്ചെടുത്തു. മൂന്ന് കള്ളക്കടത്തുകാരെ പിടികൂടിയ ചമ്പൈ ജില്ലയിലെ ചമ്പായി-ഐസ്വാള്‍ റോഡില്‍ നടത്തിയ ഓപ്പറേഷനില്‍ 31.05 ലക്ഷം വിലമതിക്കുന്ന ഹെറോയിനും പിടികൂടി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button