AsiaLatest NewsNewsInternational

കാബൂളിലെ സൈനിക വിമാനത്താവളത്തിന് സമീപം സ്‌ഫോടനം: നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സൈനിക വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം. ഞായറാഴ്ച പുലർച്ചെയുണ്ടായ മാരകമായ സ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചതായി സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിന്റെ പ്രത്യേക സ്വഭാവമോ ലക്ഷ്യമോ ഇതുവരെ അറിവായിട്ടില്ല.

‘ഇന്ന് രാവിലെ കാബൂർ സൈനിക വിമാനത്താവളത്തിനു മുന്നിൽ സ്‌ഫോടനമുണ്ടായി. നിരവധി അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എത്രപേർ മരിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല,’ വക്താവ് അബ്ദുൽ നാഫി താകൂർ പറഞ്ഞു.

പുതുവത്സര രാവിൽ കനത്ത ഓൺലൈൻ ട്രാഫിക്, യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ നിശ്ചലമായി

കനത്ത സുരക്ഷയുള്ള വിമാനത്താവളത്തിന്റെ സൈനിക ഭാഗത്തിന് സമീപം രാവിലെ 8 മണിക്ക് മുമ്പ് വലിയ സ്ഫോടനം കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും സുരക്ഷാ സേന അടച്ചു.

അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം രാജ്യത്ത് സുരക്ഷ മെച്ചപ്പെടുത്തിയതായി താലിബാൻ അവകാശപ്പെടുന്നു. എന്നാൽ, നിരവധി ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button