MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട : കാറിൽ കടത്താൻ ശ്രമിച്ച നാലരക്കോടിയുമായി രണ്ട് പേർ പിടിയിൽ

താമരശേരി സ്വദേശികളായ ചുണ്ടയിൽ ഫിദ ഫഹദ്, പരപ്പൻപൊയിൽ അഹമ്മദ് അനീസ് എന്നിവരാണ് പൊലീസ് പിടിയിലായത്

മലപ്പുറം: പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. നാല് കോടി അറുപതു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിലായി. താമരശേരി സ്വദേശികളായ ചുണ്ടയിൽ ഫിദ ഫഹദ്, പരപ്പൻപൊയിൽ അഹമ്മദ് അനീസ് എന്നിവരാണ് പൊലീസ് പിടിയിലായത്.

Read Also : മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ നൽകണം: നിർദ്ദേശവുമായി അധികൃതർ

മലപ്പുറത്ത് പിടികൂടുന്ന ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണിത്. പുലർച്ചെ അങ്ങാടിപ്പുറത്തു വെച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കാറിന്റെ മുൻ സീറ്റുകളുടെ അടിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ പണമാണ് പൊലീസ് പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലയിൽ വിതരണത്തിന് എത്തിച്ച പണമാണിതെന്ന് ലഭിക്കുന്ന വിവരം. ഹവാലാസംഘത്തിനു വേണ്ടിയാണ് പണം കടത്തിയതെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button