KeralaLatest NewsNews

മലപ്പുറത്ത് നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: മലപ്പുറം ജില്ലയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് ഇന്ന് രാവിലെ പൊലീസ് പിടികൂടിയത്.

കാറിലായിരുന്നു ഇവർ പണം കടത്താൻ ശ്രമിച്ചത്. എന്നാൽ വാഹന പരിശോധനയ്‌ക്കിടെ പെരിന്തൽമണ്ണയിൽ വച്ച് പിടിയിലാകുകയായിരുന്നു. കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താൻ ശ്രമിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. പണത്തിന്റെ ഉറവിടം പൊലീസ് പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button