Latest NewsNewsLife Style

ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത്; ഇങ്ങനെ ഉപയോ​ഗിക്കാം

ആന്റിഓക്‌സിഡന്റുകളുടെ സ്വാഭാവിക സ്രോതസ്സാണ് തേൻ. ഇത് പ്രായമാകുന്നതിന്റെ ഫലങ്ങൾ വൈകിപ്പിക്കാനും കേടായ കോശങ്ങളെ നന്നാക്കാനും സഹായിക്കുന്നു. ഇതിന്റെ ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-സെപ്റ്റിക് സ്വഭാവസവിശേഷതകൾ താരൻ ചികിത്സയിൽ സഹായിക്കും.

പാടുകൾ സുഖപ്പെടുത്തുന്നത് വേഗത്തിലാക്കുകയും ചർമ്മത്തിന് ജലാംശം നൽകുകയും ചെയ്യും. താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ തേൻ ഉപയോഗിച്ച് ഹെയർ മാസ്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി മൂന്ന് ടേബിൾസ്പൂൺ തേനും രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗറും ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ചേർക്കുക. ശേഷം മുടിയിൽ തേച്ചുപിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുക. വിനാഗിരി ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുകയും ചെയ്യുമ്പോൾ തേൻ ഒരു ക്ലെൻസറായി പ്രവർത്തിക്കും.

രണ്ട് പഴുത്ത വാഴപ്പഴം, ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ, അര കപ്പ് തേൻ എന്നിവ എടുക്കുക. ഇത് യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും തുല്യമായി പുരട്ടുക. അരമണിക്കൂറിന് ശേഷം മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. സൂര്യാഘാതമേറ്റ ചർമ്മത്തിൽ ഉപയോഗിക്കുന്ന ഏറ്റവും ഉപയോഗപ്രദമായ ചേരുവകളിൽ ഒന്നാണ് ഇത്. അര ടേബിൾസ്പൂൺ തേനും കറ്റാർവാഴ ജെല്ലും റോസ് വാട്ടറും മിക്സ് ചെയ്ത് സൂര്യാഘാതമേറ്റ ഭാ​ഗത്ത് ഇടുക.

നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ തൈരും തേനും ഉപയോഗിക്കുക. ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടീസ്പൂൺ തേനും എടുത്ത് നന്നായി യോജിപ്പിക്കുക. ഇത് ചർമ്മത്തിൽ തുല്യമായി പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button