ThrissurKeralaNattuvarthaLatest NewsNews

മയക്കുമരുന്നുമായി വയോധികൻ പിടിയിൽ : പിടിച്ചെടുത്തത് എം.ഡി.എം.എയുടെ വൻശേഖരം

കുന്നപ്പിള്ളി ദേവരാജഗിരിയിലെ ചക്കാലക്കൽ വീട്ടിൽ ഷാജി (59) എന്ന ബോംബെ തലയൻ ഷാജിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു

കൊരട്ടി: മേലൂരിൽ നിന്ന് പുതുവർഷ ആഘോഷങ്ങൾക്ക് വിറ്റഴിക്കാൻ സൂക്ഷിച്ച എം.ഡി.എം.എയുടെ വൻശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുന്നപ്പിള്ളി ദേവരാജഗിരിയിലെ ചക്കാലക്കൽ വീട്ടിൽ ഷാജി (59) എന്ന ബോംബെ തലയൻ ഷാജിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യം

ഇയാളുടെ വീട്ടിൽ നിന്ന് 35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ശാന്തിഗിരി ഭാഗത്തു നിന്ന് അഞ്ച് ഗ്രാം വീതം എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് ഷാജിയെപ്പറ്റി സൂചന ലഭിച്ചത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ അടക്കം ഇയാളെ പിടികൂടിയത്.

ഇയാളെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button