KeralaLatest NewsNews

പനി, ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം.. അഞ്ചാംപനിയെ സൂക്ഷിക്കുക, മുന്നറിയിപ്പ്

 

മാനന്തവാടി: വയനാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ അഞ്ചാം പനി പടരുന്നതു റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ജില്ലയിലെ പൊരുന്നന്നൂര്‍ ആരോഗ്യ ബ്ലോക്ക് പരിധിയില്‍ വെള്ളമുണ്ട, എടവക എന്നീ പഞ്ചായത്തുകളില്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. ദിനീഷ് അറിയിച്ചു. ഭാഗികമായി മാത്രം കുത്തിവെപ്പെടുത്ത രണ്ട് കുട്ടികളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

എന്താണ് അഞ്ചാം പനി

പാരാമിക്സോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അഞ്ചാം പനി. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

ലക്ഷണങ്ങള്‍

പനിയാണ് ആദ്യ ലക്ഷണം. ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകില്‍നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്ന ശേഷം ദേഹമാസകലം ചുവന്ന അടയാളം കാണപ്പെടും. വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ്, ബ്ലൈന്‍ഡ്നെസ്സ്, ന്യുമോണിയ, എന്‍സഫൈലിറ്റസ് എന്നിവയും ഉണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം മൂലം മരണം വരെ സംഭവിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button