KeralaLatest NewsIndiaInternational

പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേറ്റ് ലോകം: എല്ലാ വായനക്കാർക്കും ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലിയുടെ പുതുവത്സര ആശംസകൾ

പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേറ്റ് ലോകം. 2022 ന് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ 2023 നെ സ്വീകരിച്ചിരിക്കുകയാണ് ലോകം മുഴുവൻ. എല്ലാ വായനക്കാർക്കും ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലിയുടെ പുതുവത്സര ആശംസകൾ. അതേസമയം, ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്പന്‍ ആഘോഷം നടന്നത്. ലഹരി ഉപയോഗം തടയാൻ കർശന നിരീക്ഷണവുമുണ്ട്.

പുത്തന്‍ പ്രതീക്ഷകളും പ്രതിജ്ഞകളുമാണ് ഓരോ പുതുവര്‍ഷത്തെയും മനോഹരമാക്കുന്നത്. 2019ൽ ലോകത്ത് വിരുന്നെത്തിയ കോവിഡ് പിടിമുറുക്കുന്നതിന് മുമ്പ് വരെ വളരെ വിപുലമായാണ് പുതുവര്‍ഷത്തെ ഏവരും വരവേറ്റിരുന്നത്. കോവിഡ് മഹാമാരി പുതുവത്സരാഘോഷത്തിന് തടസമാകുന്നുണ്ടെങ്കിലും മാനവരാശിയുടെ നന്മയ്ക്കും കൂടുതല്‍ വര്‍ണാഭമായ ആഘോഷങ്ങള്‍ക്കുമായി ജനം ക്ഷമയോടെ കാത്തിരിക്കുകയാണ്.

മിക്ക രാജ്യങ്ങളിലെയും പുതുവത്സര ആഘോഷം അവരുടെ സംസ്‌കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഡിജെ പാര്‍ട്ടികള്‍, കുടുംബ കൂട്ടായ്മകള്‍, ഒത്തുചേരലുകള്‍, നൃത്തം തുടങ്ങി വ്യത്യസ്തമായ ആഘോഷങ്ങളാണ് ലോകമെമ്പാടും കൊണ്ടാടുന്നത്. മതവിഭാഗങ്ങള്‍ അവരുടെ മതപരമായ ചടങ്ങുകള്‍ ആചരിച്ച് ആരാധനാലയങ്ങളില്‍ ഒത്തു കൂടുകയും ചെയ്യാറുണ്ട്. ഇത്തവണ ഒത്തുകൂടലുകള്‍ക്ക് നിയന്ത്രണങ്ങളില്ലെന്നുള്ളത് ഏവരേയും ആവേശഭരിതരാക്കുന്നുണ്ട്.

പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബാത്തി എന്നിവിടങ്ങളിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക. പിന്നാലെ, ന്യൂസിലാന്‍ഡും ഓസ്ട്രേലിയയും 2023ലേയ്ക്ക് കാല്‍ എടുത്തുവെക്കും. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് ഇതിന് ശേഷം പുതുവത്സരം ആഘോഷിക്കുക. ഏറ്റവും അവസാനമാണ് മധ്യ പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ബേക്കേഴ്സ് ദ്വീപില്‍ പുതുവര്‍ഷം എത്തുക. ടൈം സോണ്‍ അനുസരിച്ച് ജനുവരി 2 പുലര്‍ച്ചെ വരെ പുതുവർഷ ആഘോഷങ്ങള്‍ തുടരാറുണ്ട്.

കഴിഞ്ഞുപോയ കാര്യങ്ങളോട് വിട പറഞ്ഞ് പുതിയ പ്രതീക്ഷകള്‍ മനസില്‍ നിറച്ചാണ് പുതുവര്‍ഷം എത്തുന്നത്. സംഗീതവും നൃത്തവും ആകാശവിസ്മയങ്ങളും തീര്‍ത്തുകൊണ്ട് വരവേല്‍ക്കാറുള്ള പുതുവര്‍ഷത്തെ ഇത്തവണ പൂര്‍ണമായും സ്വീകരിക്കുവാൻ സാധിക്കും. കഴിഞ്ഞ വർഷം, അതായത് 2022ൽ കോവിഡ് ഒതുങ്ങിയെന്ന് കരുതിയവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ഒമിക്രോണ്‍ വകഭേദം കടന്നുവന്നിരുന്നു. അതിവേഗത്തില്‍ പടരുന്ന ഒമിക്രോണിനെ പിടിച്ചുനിര്‍ത്താന്‍ സംയമനം പാലിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വ്യക്തമായതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തെ പുതുവർഷാഘോഷം നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്നു.

പ്രകൃതി ക്ഷോഭങ്ങളും അക്രമങ്ങളുമെല്ലാം നിറഞ്ഞ കലുഷിതമായ അന്തരീക്ഷമാണ് 2022ല്‍ നിറഞ്ഞതെങ്കില്‍ 2023ല്‍ പ്രതീക്ഷകള്‍ ഏറെയാണ്. 2022 അവസാനിക്കുകയും 2023 ആരംഭിക്കുകയും ചെയ്യുമ്പോള്‍ പുതിയ വാഗ്ദാനങ്ങളും പുത്തന്‍ തുടക്കങ്ങളും നല്‍കാന്‍ ജനങ്ങൾ തയ്യാറെടുക്കുകയാണ്. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന പുതുവര്‍ഷ തീരുമാനങ്ങള്‍ എടുക്കേണ്ട സമയം കൂടിയാണ് വന്നുചേര്‍ന്നിരിക്കുന്നത്. പോയ വര്‍ഷത്തെ നല്ല അനുഭവങ്ങളെ മനസില്‍ നിലനിര്‍ത്തി മോശമായവയെ തുടച്ചുനീക്കി മുന്നോട്ട് പോകാം. നല്ല അനുഭവങ്ങളും മികച്ച സാമൂഹിക അന്തരീക്ഷവുമുള്ള ഒരു വര്‍ഷമാകട്ടെ 2023 എന്ന് പ്രത്യാശിക്കാം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ന്യൂ ഇയര്‍ ആഘോഷം പതിവായി നടക്കാറുള്ള കൊണാട്ട് പ്ലേസില്‍ നിയന്ത്രണങ്ങള്‍ക്കിടെയാണ് ഇക്കുറിയും ആഘോഷം. കേരളത്തിലും അതിവിപുലമായ പുതുവല്‍സരാഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button