ThiruvananthapuramLatest NewsKeralaNattuvarthaNews

ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ

പരശുവയ്ക്കല്‍ ആലമ്പാറ മാണംകോണം എസ്.എം.ഭവനില്‍ മിഥുന്‍ (19) ആണ് പിടിയിലായത്

തിരുവനന്തപുരം: ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പരശുവയ്ക്കല്‍ ആലമ്പാറ മാണംകോണം എസ്.എം.ഭവനില്‍ മിഥുന്‍ (19) ആണ് പിടിയിലായത്.

പാറശാലയിലാണ് സംഭവം. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അര കിലോമീറ്ററോളം പിന്തുടര്‍ന്ന് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.

Read Also : മകരവിളക്ക് മഹോത്സവം: ദർശനത്തിനായിബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറായിരത്തിന് അടുത്ത് 

സ്വന്തം വസ്തുവില്‍ വച്ച്‌ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനാണ് കഞ്ചാവ് മാഫിയ സംഘം പരശുവയ്ക്കല്‍ സ്വദേശിയായ അജിയുടെ വീടാക്രമിച്ചത്.

തുടർന്ന്, പത്ത് ദിവസത്തോളം പ്രതികള്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം മിഥുന്‍ വീട്ടില്‍ എത്തിയതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വീടുവളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button