
മുജാഹിദ് സമ്മേളന വേദിയിൽ ഇടതുപക്ഷക്കാരായ ബിനോയ് വിശ്വവും ജോൺ ബ്രിട്ടാസും പങ്കെടുത്തത് ധീരമായി ആഘോഷിക്കുന്നവർ മറന്നു പോയത് ശ്രദ്ധയിൽപ്പെടുത്തി ഒരു സോഷ്യൽ മീഡിയ കുറിപ്പ്. മുജാഹിദ് വേദിയിൽ പോയി , മുജാഹിദ് വിഭാഗക്കാരുടെ മതേതര വിരുദ്ധ പ്രവർത്തനത്തേയും , വർഗ്ഗീയ ചിന്തകളേയും ചോദ്യം ചെയ്യുമ്പോഴല്ലേ അത് ശരിയായ രീതിയിലുളള ധീരമായ രാഷ്ട്രീയ പ്രവർത്തനമാവൂ എന്ന വിമർശനവുമായി റഫീഖ് മംഗലശ്ശേരി.
കുറിപ്പ് പൂർണ്ണ രൂപം
ഇടതുപക്ഷക്കാരായ ബിനോയ് വിശ്വവും ജോൺ ബ്രിട്ടാസുമൊക്കെ മുജാഹിദ് സമ്മേളന വേദിയിൽ പോയി , ശ്രീധരൻ പിള്ളയേയും സംഘ് പരിവാരിനേയുമൊക്കെ തേച്ചൊട്ടിച്ചു എന്ന് പറഞ്ഞ് ചില ഇടതുപക്ഷക്കാർ ഊറ്റം കൊള്ളുന്നത് കണ്ടു ….!
കേരളത്തിൽ വർഗ്ഗീയത വളർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദിയിൽ ചെന്നിരുന്ന് ,
സംഘ് പരിവാറിനെ വിമർശിച്ചതിൽ എന്താണിത്ര പുളകം കൊള്ളാണുള്ളതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല !
മുജാഹിദ് വേദിയിൽ പോയി ,
മുജാഹിദ് വിഭാഗക്കാരുടെ മതേതര വിരുദ്ധ പ്രവർത്തനത്തേയും , വർഗ്ഗീയ ചിന്തകളേയും ചോദ്യം ചെയ്യുമ്പോഴല്ലേ അത് ശരിയായ രീതിയിലുളള ധീരമായ രാഷ്ട്രീയ പ്രവർത്തനമാവുക …. ?!
ഇന്ത്യ എന്നും മതേതര രാജ്യമായി പുലരണമെന്ന് ആഗ്രഹിക്കുന്നവർ അങ്ങിനെയല്ലേ ചെയ്യേണ്ടത് …. ?!
അല്ലാതെ ,
ഒരു വർഗീയ പ്രസ്ഥാനത്തിന്റെ വേദിയിൽ ചെന്നിരുന്ന് , മറ്റൊരു വർഗീയ പ്രസ്ഥാനത്തെ വിമർശിക്കുന്നതിൽ എന്ത് മതേതരത്വമാണുള്ളത് ?!
ഓർക്കുക , കേരളത്തിൽ ഇന്നുവരെ ഒരു
ബി ജെ പി ക്കാരനും , പെരുന്നാളിന് മുസ്ലീമിന്റെ വീട്ടിൽ പോയി ബിരിയാണി കഴിക്കരുതെന്ന് പരസ്യമായ് പറഞ്ഞതായി എന്റെ അറിവിൽ ഇല്ല …! ( ഉണ്ടെങ്കിൽ തിരുത്താം )
എന്നാൽ , എത്രയോ മുജാഹിദ് നേതാക്കൾ ഓണത്തിന് ഹിന്ദുവിന്റെ വീട്ടിൽ പോയി സദ്യ കഴിക്കരുതെന്ന് പരസ്യമായ് പറഞ്ഞിട്ടുണ്ട് …!
ബിനോയ് വിശ്വത്തിനും
ജോൺ ബ്രിട്ടാസിനും ,
മുജാഹിദ് വേദിയിൽവെച്ച് ഇതെങ്കിലും ഒന്ന് ചോദ്യം ചെയ്യാമായിരുന്നു ….!!
Post Your Comments