Latest NewsNewsTechnology

ഇന്ത്യൻ വിപണി കീഴടക്കാൻ സാംസംഗ് ഗാലക്സി എഫ്04, സവിശേഷതകൾ അറിയാം

സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള ചുരുക്കം ചില വിവരങ്ങൾ മാത്രമാണ് കമ്പനി പങ്കുവെച്ചിട്ടുള്ളത്

സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എഫ്04 ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി ആദ്യവാരത്തിലാണ് ഇന്ത്യൻ വിപണി കീഴടക്കാൻ ഈ ഹാൻഡ്സെറ്റ് എത്തുക. അതേസമയം, ലോഞ്ചുമായി ബന്ധപ്പെട്ട ഔദ്യോഗിക തിയ്യതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇവയുടെ മറ്റു സവിശേഷതകൾ അറിയാം.

സാംസംഗ് ഗാലക്സി എഫ്04 സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള ചുരുക്കം ചില വിവരങ്ങൾ മാത്രമാണ് കമ്പനി പങ്കുവെച്ചിട്ടുള്ളത്. എൽഇഡി ഫ്ലാഷ് ഉള്ള രണ്ട് ഇമേജ് സെൻസറുകളാണ് പിന്നിൽ ഘടിപ്പിച്ചിട്ടുള്ളത്. ഫിസിക്കൽ മെമ്മറിയും, വെർച്വൽ മെമ്മറിയും ഉൾപ്പെടെ 8 ജിബി വരെയാണ് റാം ലഭിക്കുക. പ്രധാനമായും പർപ്പിൾ, ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ വിപണിയിലെത്തുമെന്നാണ് സൂചന. സാംസംഗ് ഗാലക്സി എഫ്04 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി 8,000 രൂപയ്ക്ക് താഴെയാകാനാണ് സാധ്യത.

Also Read: അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരത്തില്‍ തന്നെ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button