NewsTechnology

സാംസംഗ് ഗാലക്സി എസ്22 അൾട്ര 5ജി: വിലയും സവിശേഷതയും അറിയാം

6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോൺ വരെ പുറത്തിറക്കിയ പ്രമുഖ നിർമ്മാതാക്കളാണ് സാംസംഗ്. ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരാണ് സാംസംഗ് സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. ബഡ്ജറ്റ് റേഞ്ചിലും, പ്രീമിയം മോഡലിലും വാങ്ങാൻ സാധിക്കുന്ന നിരവധി സ്മാർട്ട്ഫോണുകൾ സാംസംഗ് ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ സാംസംഗ് പുറത്തിറക്കിയ പ്രീമിയം മോഡൽ സ്മാർട്ട്ഫോണാണ് സാംസംഗ് ഗാലക്സി എസ്22 അൾട്ര 5ജി. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 3,200 × 1,440 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം എസ്എം8450 സ്നാപ്ഡ്രാഗൺ 8 ജെൻ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. പ്രധാനമായും മൂന്ന് കളർ വേരിയന്റുകളിലാണ് സാംസംഗ് ഗാലക്സി എസ്22 അൾട്ര 5ജി വാങ്ങാൻ സാധിക്കുക.

Also Read: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി : കട തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

12 മെഗാപിക്സൽ, 108 മെഗാപിക്സൽ, 10 മെഗാപിക്സൽ, 10 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 40 മെഗാപിക്സലാണ് സെൽഫി ക്യാമറ. 45 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 15 വാട്സ് വയർലെസ് ചാർജിംഗ് പിന്തുണയുമുളള ഈ സ്മാർട്ട്ഫോണുകളുടെ ബാറ്ററി ലൈഫ് 5,000 എംഎഎച്ച് ആണ്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന സാംസംഗ് ഗാലക്സി എസ്22 അൾട്ര 5ജി സ്മാർട്ട്ഫോണുകളുടെ വിപണി വില 1,09,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button