ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സൈനികൻ മരിച്ചു

കിളിമാനൂർ പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സൈനികന് ദാരുണാന്ത്യം. കിളിമാനൂർ പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്.

Read Also : രാജ്യത്ത് ഗോതമ്പ് കയറ്റുമതിയിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ശനിയാഴ്ച രാത്രി എട്ടോടെയാണ് അപകടം നടന്നത്. ആരോമൽ സഞ്ചരിച്ച ബൈക്കിന്‍റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ആരോമലിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

അതേസമയം, ആരോമലിന്‍റെ പിതാവ് രണ്ടാഴ്ച മുമ്പ് വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലാണ്. ഈ അപകട വിവരം അറിഞ്ഞ് പിതാവിനെ കാണാനായിട്ടാണ് ആരോമൽ അവധിക്ക് നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button