ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. മൂന്ന് പേർ ഭീകരർ നടത്തിയ വെടിവെയ്പ്പിനിടെ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിൽ ആണ് ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റി്‌പ്പോർട്ട് ചെയ്യുന്നു.
Read Also: പുതുവർഷത്തലേന്ന് കേരളത്തിൽ വിറ്റത് 107.14 കോടിയുടെ മദ്യം: മുന്നിൽ തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ്
അതേസമയം, ആക്രമണത്തിൽ പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം. രജൗരിയിലെ ആശുപത്രിയിലാണ്ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ശ്രീനഗറിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണവും നടന്നിരുന്നു. എം കെ ചൗക്ക് മേഖലയിൽ ആണ് സംഭവം നടന്നത്. സിആർപിഎഫ് വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖല ഇപ്പോൾ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയതായി സൈന്യം അറിയിച്ചു.
Post Your Comments