NewsTechnology

വാട്സ്ആപ്പിൽ ഇനി കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാം, പുതിയ അപ്ഡേഷൻ ഇങ്ങനെ

സാധാരണയായി മൂന്ന് ചാറ്റുകൾ മാത്രമാണ് വാട്സ്ആപ്പിൽ പിൻ ചെയ്ത് വയ്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ

ഉപയോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെ മെസേജ് യുവർസെൽഫ്, അവതാർ തുടങ്ങിയ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ, ചാറ്റുകളിൽ പുതിയ മാറ്റങ്ങളുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഈ ഫീച്ചർ ഉടൻ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

സാധാരണയായി മൂന്ന് ചാറ്റുകൾ മാത്രമാണ് വാട്സ്ആപ്പിൽ പിൻ ചെയ്ത് വയ്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, പുതിയ അപ്ഡേഷനിൽ അഞ്ച് ചാറ്റുകൾ വരെ പിൻ ചെയ്ത് വയ്ക്കാനുളള അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ചാറ്റുകൾ പിൻ ചെയ്യാൻ സാധിക്കുന്ന ഓപ്ഷന്റെ എണ്ണം വർദ്ധിപ്പിക്കുന്നത് ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ പേഴ്സണൽ ചാറ്റുകളും ഗ്രൂപ്പുകളും പിൻ ചെയ്തു വയ്ക്കാൻ കഴിയും.

Also Read: മല്ലപ്പള്ളിയിൽ മാമോദിസാ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ : നിരവധി പേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button