Latest NewsKeralaNews

കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം

കാറിന്റെ ബംബറും നമ്പര്‍ പ്ലേറ്റും കണ്ണാടിയും സംഘം അടിച്ചു തകര്‍ത്തു

കൊച്ചി: കൈക്കുഞ്ഞുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത ദമ്പതികൾക്ക് നേരെ സദാചാര ആക്രമണം. മൂവാറ്റുപുഴ വാളകത്തുവച്ചാണ് സംഭവം. ഇന്നലെ രാത്രിയിൽ കുഞ്ഞു കരയുന്നതിനാല്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ രണ്ടംഗസംഘം സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയെന്നാണ് ഇവരുടെ പരാതി. ഇവര്‍ യുവതിയെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.

read also: മാളികപ്പുറത്തുണ്ടായത് തീപിടിത്തം: പൊട്ടിത്തെറിയല്ല, കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡെനിറ്റിന്റെയും ഭാര്യ റിനിയുടെയും പരാതിയില്‍ രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. കാറിന്റെ ബംബറും നമ്പര്‍ പ്ലേറ്റും കണ്ണാടിയും സംഘം അടിച്ചു തകര്‍ത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും മൂവാറ്റപൂഴ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button