KeralaLatest NewsNews

സംസ്ഥാനത്ത് ആശ്രിത നിയമനം നിര്‍ത്തലാക്കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്‍കുന്ന ആശ്രിത നിയമനം നിര്‍ത്തലാക്കാന്‍ ആലോചന. ഇതിനായി സര്‍വ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചുച്ചേര്‍ത്തു. സെക്രട്ടറിതലത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നത്. ജനുവരി പത്തിന് ഉച്ചയ്ക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം നടത്തുക. നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴിവ് ദിനമാക്കുന്നതും പരിഗണനയിലുണ്ട്.

Read Also: അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ

ആശ്രിത നിയമനം സംസ്ഥാനം മുഴുവനായും പിന്‍വലിക്കുകയില്ല. നേരെമറിച്ച്, സര്‍വീസിലിരിക്കെ മരിച്ചാല്‍, മരിച്ചയാളുടെ കുടുംബത്തിലെ ആശ്രതരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെങ്കില്‍, അവര്‍ക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടാതെ, ഒരു വര്‍ഷത്തിനുളളില്‍ ജോലി സ്വീകരിക്കാന്‍ സാധിക്കാത്തപക്ഷം ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനസഹായമായി കൊടുക്കാനും ഈ അവസരം പി.എസ.സിക്ക് വിടുന്നതിനുമാണ് കൂടിയാലോചിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാനസര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് ലഭിക്കുന്ന വീശദീകരണം. നിലവിലെ ഉത്തരവ് അനുസരിച്ച് ഓരോ വകുപ്പില്‍ അഞ്ച് ശതമാനത്തിന്റെ താഴെ മാത്രമേ ആശ്രിത നിയമനം നല്‍കാനാവൂ എന്നാണ് വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുന:പരിശോധന ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് നിയമവകുപ്പിന്റെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെയൊരും മാറ്റത്തിന് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇതിനെതിരെ സര്‍വീസ് സംഘടനകളില്‍ നിന്ന് ഏറെക്കുറെ വലിയ എതിര്‍പ്പ് പ്രതിക്ഷിക്കാം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button