Latest NewsNewsIndia

നിലപാടിലുറച്ച് കേന്ദ്രം: ടിആര്‍എഫ് കമാന്‍ഡറെ ഭീകരവാദിയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനകളെയും വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. ലഷ്‌കര്‍-ഇ-ത്വയ്ബയുടെ ഇന്ത്യന്‍ പതിപ്പായ ദി റെസിസ്റ്റന്റ് ഫ്രണ്ടിന് പൂര്‍ണ നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ടിആര്‍എഫ് കമാന്‍ഡര്‍ ഷെയ്ക്ക് സജ്ജദ് ഗുല്ലിനെ ഭീകരവാദിയായും മന്ത്രാലയം പ്രഖ്യാപിച്ചു.

Read Also: തൃശ്ശൂരിൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല് : ദൃശ്യങ്ങൾ പുറത്ത്

2019 മുതല്‍ കശ്മീര്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ദി റെസിസ്റ്റന്റ്. പാക് കേന്ദ്രീകൃത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ കശ്മീര്‍ പതിപ്പിനാണ് നിരോധനമേര്‍പ്പെടുത്തിയത്. താഴ്വരയില്‍ വിവിധ തരത്തിലുള്ള വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പാക് അതിര്‍ത്തി വഴി ആയുധങ്ങളും മയക്കുമരുന്നും മറ്റ് മാരക ആയുധങ്ങളും കടത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ വിഷയങ്ങളില്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയും നിരവധി കേസുകളാണ് സംഘടനയ്ടക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യന്‍ സെല്ലിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന തലവന്‍ അബ്ദു അല്‍-കശ്മീരി എന്ന അഹമ്മദ് അഹന്‍ഘറിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് ഇയാളെ കേന്ദ്ര സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരില്‍ ഐഎസിന്റെ റിക്രൂട്ട്‌മെന്റ് നടത്തുന്നത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് ഐഎസ് മാഗസിന്‍ ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതായും മന്ത്രാലയം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button