Latest NewsNewsIndia

രാഹുലിന്റേത് കള്ളത്തരം, തെളിവായി ചിത്രങ്ങൾ !!! കൊടുംമഞ്ഞില്‍ ടീ ഷര്‍ട്ട്‍ മാത്രമല്ല ഉള്ളില്‍ തെര്‍മ്മല്‍ ധരിച്ചിരുന്നു

മൈനസ് ഡിഗ്രിയില്‍ ചൂടുവസ്ത്രങ്ങള്‍ ധരിയ്ക്കാതെ വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച്‌ രാഹുല്‍ ഗാന്ധി നടക്കുന്നത് എങ്ങനെ

ന്യൂഡല്‍ഹി: മൈനസ് ഡിഗ്രിയിലാണ് ഡൽഹി. ഈ തണുത്തുവിറയ്ക്കുന്ന അന്തരീക്ഷത്തിലും വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ച്‌ ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി ഒരു സന്യാസിവര്യനെപ്പോലെയാണെന്ന് പലരും വിശേഷിപ്പിച്ചിരുന്നു. നടന്ന് നടന്ന് രാഹുല്‍ ഗാന്ധി അമാനുഷിക സിദ്ധി കൈവരിച്ചുവെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു.

read also: പ്രധാനമന്ത്രി മോദിയും നിര്‍മ്മല സീതാരാമനും രാജ്യത്തെ ദരിദ്രരുടെ ദുരിതം മനസിലാക്കിയിട്ടുണ്ട്: ലോക്സഭാ സ്പീക്കര്‍

മൈനസ് ഡിഗ്രിയില്‍ ചൂടുവസ്ത്രങ്ങള്‍ ധരിയ്ക്കാതെ വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച്‌ രാഹുല്‍ ഗാന്ധി നടക്കുന്നത് എങ്ങനെയെന്ന അത്ഭുതമായിരുന്നു പലർക്കും. എന്നാല്‍ ഇപ്പോള്‍ ഈ ടീഷര്‍ട്ടിനുള്ളില്‍ രാഹുല്‍ ഗാന്ധി തെര്‍മല്‍ ധരിച്ചിരുന്നതായി തെളിഞ്ഞിരിക്കുകയാണ്. ടീഷര്‍ട്ടിനുള്ളില്‍ തെര്‍മല്‍ വ്യക്തമായി കാണാവുന്ന രാഹുല്‍ഗാന്ധിയുടെ ക്ലോസപ് ഫോട്ടോയുമായാണ് ബിജെപിയുടെ വിമർശനം.

‘പുറംപൂച്ച്‌ പുറത്തായി. ബട്ടനുള്ള ടീ ഷര്‍ട്ടിനുള്ളില്‍ തെര്‍മ്മല്‍ ധരിച്ചതുവഴി രാഹുല്‍ ഗാന്ധിയുടെ കള്ളപ്രചാരണം പുറത്തായി. മഞ്ഞുകാലത്ത് തണുപ്പുതോന്നുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ കാണിച്ചത് എല്ലാവരുടെയും ശ്രദ്ധ നേടാനുള്ള തന്ത്രമാണ്’- ബിജെപി നേതാവ് മജീന്ദര്‍ സിങ്ങ് സിര്‍സ ട്വീറ്റ് ചെയ്തു.

രാഹുല്‍ഗാന്ധിയെ പൊളിച്ചടുക്കി എന്ന തലക്കെട്ടില്‍ വാര്‍ത്തയിലെ സത്യം തിരയുന്ന ഫാക്‌ട് ചെക്കറായ മുഹമ്മദ് സുബൈറും ഈ ട്വീറ്റുകള്‍ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button