NewsHealth & Fitness

പ്രമേഹം നിയന്ത്രണ വിധേയമാക്കണോ? ഈ ഇലക്കറി ഡയറ്റിൽ ഉൾപ്പെടുത്തൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ത്വരിതപ്പെടുത്താൻ മുരിങ്ങയില സഹായിക്കും

പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഇലക്കറികളിൽ ഒന്നാണ് മുരിങ്ങയില. ധാരാളം ഔഷധ ഗുണങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങയുടെ തണ്ട്, പുറംതൊലി, പൂവ് തുടങ്ങിയവയ്ക്കും ഔഷധ ഗുണങ്ങൾ ഉള്ളതിനാൽ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗമായി ഇവയെ ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്തുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ത്വരിതപ്പെടുത്താൻ മുരിങ്ങയില സഹായിക്കും. ഇതിൽ അടങ്ങിയ ക്ലോജെനിക് ആസിഡ് പഞ്ചസാരയെ നിയന്ത്രണവിധേയമാക്കും. അതിനാൽ, പ്രമേഹ രോഗികൾ മുരിങ്ങയില കഴിക്കുന്നത് നല്ലതാണ്.

Also Read: കണ്ണിനു താഴെയുള്ള കറുപ്പ് മാറാൻ തൈര്

ധാരാളം ആന്റി- ഓക്സിഡന്റുകളാലും മുരിങ്ങയില സമ്പന്നമാണ്. കൂടാതെ, മുരിങ്ങയുടെ ആന്റി- ബയോട്ടിക്, ആന്റി- ബാക്ടീരിയൽ ഗുണങ്ങൾ വൻകുടലിലെ പുണ്ണ്, ഗ്യാസ്ട്രൈറ്റിസ്, മലബന്ധം എന്നിവ ഇല്ലാതാക്കും. കൂടാതെ, മുരിങ്ങയിലയിൽ ആന്റി- ഫംഗൽ, ആന്റി- ഇൻഫ്ലമേറ്ററി, ആന്റി- വൈറൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button