Latest NewsNewsSaudi ArabiaInternationalGulf

റിയാദിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പ്രത്യേക നിബന്ധനകൾ: വിശദാംശങ്ങൾ അറിയാം

റിയാദ്: ജനുവരി 17 മുതൽ റിയാദ് നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് സൗദി അറേബ്യ. ട്രാൻസ്പോർട്ടേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിതമായതും, മുൻകൂട്ടിയുള്ളതുമായ ഇലക്ട്രോണിക് സമയക്രമങ്ങൾ പ്രകാരം മാത്രമാണ് റിയാദ് നഗരത്തിലേക്ക് ട്രക്കുകൾക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്. ട്രക്കുകളുടെ പ്രവേശനം നിയന്ത്രിക്കാൻ ആവശ്യമായ പ്രത്യേക സേവനങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കൊണ്ട് അതോറിറ്റി നടപ്പിലാക്കിയിട്ടുണ്ട്.

Read Also: ലൈംഗികതയോട് താത്പര്യം കുറഞ്ഞ പുരുഷന്മാരിൽ കാൻസർ മരണനിരക്കും മറ്റ് രോ​ഗങ്ങൾ മൂലമുള്ള മരണനിരക്കും കൂടുതലായേക്കാം: പഠനം

തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇലക്ട്രോണിക് റിസർവേഷൻ സംവിധാനത്തിലൂടെ നിശ്ചിതമായതും, പട്ടികപ്രകാരമുള്ളതുമായ മുൻകൂട്ടിയുള്ള സമയക്രമം ലഭിക്കുന്നതിനനുസരിച്ചായിരിക്കും ട്രക്കുകൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാനാകുന്നത്. നഗരത്തിലെ ട്രക്കുകളുടെ തിരക്ക് കുറയ്ക്കുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം.

Read Also: അങ്കണവാടിക്ക് സമീപം സെപ്ടിക് ടാങ്കിനായി കുഴിച്ച കുഴി മൂടാൻ നടപടിയെടുക്കാതെ അധികൃതർ : രക്ഷിതാക്കള്‍ ആശങ്കയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button