News

വിസ നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിനു തയ്യാറാകണം, ഇന്ത്യയ്ക്കും മോദിക്കും എതിരെ എഴുതണം: പാക് ഉദ്യോഗസ്ഥനെതിരെ പരാതി

ന്യൂഡല്‍ഹി: പാകിസ്ഥാനിലേയ്ക്ക് വിസ നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്ന് പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. പഞ്ചാബിലെ ഒരു സര്‍വകലാശാലയിലെ സീനിയര്‍ വനിതാ പ്രഫസറാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പാകിസ്ഥാനിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ക്ലാസിനായി ക്ഷണിച്ചതിനെത്തുടര്‍ന്നാണ് അവര്‍ വിസയ്ക്കായി എത്തിയത്.

Read Also: കനാലിലേക്ക് ചാടിയ പെൺകുട്ടിയെ ജീവൻ പണയംവെച്ച് രക്ഷിച്ച യുവാവിനെ കണ്ടെത്തി സോഷ്യൽ മീഡിയ

ഒരു പാക് സര്‍വകലാശായില്‍ ക്ലാസ് എടുക്കാന്‍ ക്ഷണം ലഭിച്ചതിനെത്തുടര്‍ന്ന് 2022 മാര്‍ച്ചില്‍ ഡല്‍ഹിയിലെപാക് ഹൈക്കമ്മീഷനില്‍ ചെന്നപ്പോഴായിരുന്നു ദുരനുഭവം. ‘ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയ തന്നോട് വിസ അപേക്ഷയെ കുറിച്ച് പൊതുവായ കാര്യങ്ങള്‍ ചോദിച്ചു. ഞാനൊരു സര്‍ക്കാര്‍ ജീവനക്കാരിയാണ്. പോകുന്നതില്‍ എന്‍ഒസി എടുത്തിട്ടുമുണ്ട്. വിസ ഓഫീസര്‍ക്കായി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഈ ഉദ്യോഗസ്ഥന്‍ ചോദ്യങ്ങള്‍ തുടര്‍ന്നു. ഞാന്‍ വിവാഹിതയാണോ എന്ന് അയാള്‍ ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോള്‍ എന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചാണ് അയാള്‍ ചോദിച്ചത്. അസ്വസ്ഥത തോന്നിയതോടെ അയാളൊരു ലൈംഗിക വൈകൃത്യം ഉള്ളയാളാണെന്നു കരുതി ചോദ്യങ്ങളെ അവഗണിച്ചു. ഉടനെ അയാളെന്റെ കയ്യില്‍ കയറിപ്പിടിച്ചു. പെട്ടെന്നു ഞാന്‍ എഴുന്നേറ്റ് കൈവിടാന്‍ ആവശ്യപ്പെട്ടു’, – അവര്‍ ദേശീയമാധ്യമത്തോടു പ്രതികരിച്ചു.

‘എന്റെ വിസ ശരിയായി കിട്ടാന്‍വേണ്ടി മാത്രമാണ് അവിടെ കാത്തിരുന്നത്. പിന്നെയും അയാള്‍ കൈയില്‍ കയറിപ്പിടിച്ചു. ഞാന്‍ വീണ്ടുമെഴുന്നേറ്റ് പോകാന്‍ തുടങ്ങി. ഉടനെ അയാള്‍ ഖലിസ്ഥാനെക്കുറിച്ച് സംസാരിച്ചുതുടങ്ങി. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും’ പറഞ്ഞു. ആസിഫ് എന്നാണ് ഈ ഉദ്യോഗസ്ഥന്റെ പേര്’, അവര്‍ പറഞ്ഞു.

തുടര്‍ന്ന് ഒരു മാസത്തിനുശേഷം പ്രഫസര്‍ക്ക് ഈ ഉദ്യോഗസ്ഥരില്‍നിന്ന് വാട്സാപ്പ് സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഴുതണമെന്നും പണം നല്‍കാമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഈ സന്ദേശങ്ങള്‍ വായിച്ചുകഴിയുമ്പോള്‍ ഡിലീറ്റ് ചെയ്യപ്പെടുമായിരുന്നു. അതുകൊണ്ട് ഞാന്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തു. ഭാഷ വച്ച് ഈ രണ്ടു ഉദ്യോഗസ്ഥരുമാണ് സന്ദേശങ്ങള്‍ അയച്ചതെന്നു കരുതുന്നു’, – അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് പാക്ക് ഹൈക്കമ്മിഷന്റെ പരാതി പരിഹാര പോര്‍ട്ടല്‍ വഴി പരാതിനല്‍കി.

പിന്നീട് ‘താഹിര്‍ അബ്ബാസ് എന്ന ഉദ്യോഗസ്ഥന്‍ വിളിച്ച് പാക്കിസ്ഥാനിലേക്കു വരാന്‍ പ്രഫസറോട് ആവശ്യപ്പെട്ടു. ഒരു രാത്രി അയാള്‍ക്കൊപ്പം കഴിഞ്ഞാന്‍ വിസ പെട്ടെന്ന് ശരിയാക്കിത്തരാമെന്നുമാണ് അയാള്‍ പറഞ്ഞത്’, അവര്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button