IdukkiKeralaNattuvarthaLatest NewsNews

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അമ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞു : നിരവധി പേര്‍ക്ക് പരിക്ക്

കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്

ഇടുക്കി: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തോക്കുപാറയ്ക്ക് സമീപം എസ് വളവില്‍ ആണ് അപകടം സംഭവിച്ചത്. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം അമ്പത് അടി താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Read Also : തളിപറമ്പിൽ യുപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം: 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പൊലീസ്, പ്രതി റിമാന്റിൽ

അതേസമയം, കോട്ടയം പാലയ്ക്ക് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. 14 പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button