Latest NewsFood & CookeryHealth & Fitness

രക്തത്തിലെ ഷുഗർ നില നിങ്ങള്‍ക്ക് എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

പ്രമേഹം എന്നത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എങ്ങനെയെങ്കിലും ഇവ കുറച്ചാല്‍ മതി എന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ ഇനി വളരെ സ്വതസിദ്ധമായി കുറക്കാന്‍ നമുക്ക് സൂപ്പ് ഉപയോഗിക്കാം. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ചേര്‍ക്കുന്നതിനുള്ള അനുയോജ്യമായ മാര്‍ഗ്ഗം എന്നത് എപ്പോഴും സാലഡ് അല്ലെങ്കില്‍ സൂപ്പ് തന്നെയാണ്. അത് പ്രായമായവര്‍ക്കായാലും ചെറുപ്പക്കാര്‍ക്കായാലും ഒരുപോലെ തന്നെ. എന്നാല്‍ ഇന്നിവിടെ തയ്യാറാക്കാവുന്ന സൂപ്പ് ഏത് പ്രായത്തിലുള്ളവര്‍ക്കും കഴിക്കാം എന്നതാണ്. കാരണം നല്ലൊരു മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് ആണ് ഇത്. ഈ മിക്‌സഡ് വെജിറ്റബിള്‍ സൂപ്പില്‍ ക്യാരറ്റ്, ഫ്രഞ്ച് ബീന്‍സ്, തക്കാളി, കടല തുടങ്ങിയ ആരോഗ്യകരമായ പച്ചക്കറികള്‍ അടങ്ങിയിട്ടുണ്ട്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്
3 കപ്പ് പച്ചക്കറികള്‍ (തക്കാളി, കാരറ്റ്, കടല, പച്ചമുളക്, ഫ്രഞ്ച് ബീന്‍സ്)
1/2 ടീസ്പൂണ്‍ ജീരകപ്പൊടി
1/2 ടീസ്പൂണ്‍ കുരുമുളക് പൊടി
1 ടീസ്പൂണ്‍ എണ്ണ
കുറച്ച് കറിവേപ്പില
ആവശ്യത്തിന് ഉപ്പ്

ഉണ്ടാക്കുന്ന വിധം:

. മുകളില്‍ പറഞ്ഞ എല്ലാ പച്ചക്കറികളും ഒരു പ്രഷര്‍ കുക്കറില്‍ 2 കപ്പ് വെള്ളത്തില്‍ നല്ലതുപോലെ വേവിച്ചെടുക്കുക.. അതിന് ശേഷം ഇവയെല്ലാം വെന്ത് തണുത്തതിന് ശേഷം ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. പിന്നീട് ഇത് നല്ലതുപോലെ അരിച്ച് മാറ്റി വെക്കുക. പിന്നീട് അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പിയും ജീരകപ്പൊടിയും ചൂടാക്കി ഒഴിക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.

ആരോഗ്യ ഗുണങ്ങള്‍:

ഈ മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. മുകളില്‍ പറഞ്ഞതുപോലെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ച ഗുണങ്ങളാണ് മിക്‌സഡ് വെജിറ്റബിള്‍ സൂപ്പില്‍ ഒളിച്ചിരിക്കുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നു. പ്രമേഹസംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരേയും പ്രായമായവരേയും പ്രശ്‌നത്തിലാക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനും നിങ്ങള്‍ക്ക് മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button