Latest NewsNewsInternationalOmanGulf

റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ജാഗ്രത പാലിക്കണമെന്ന് പോലീസ്

മസ്‌കത്ത്: റോഡിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പേലീസ്. ആദം- തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: സ്വന്തം വാഹനങ്ങളില്‍ കേരള സ്റ്റേറ്റ് ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍

ആദം തുമ്രിത്ത് ഹൈവേയിൽ ഘബാർ പാലത്തിന് സമീപം മണൽക്കൂനകൾ രൂപപ്പെട്ടിട്ടുണ്ടെന്നും ശ്രദ്ധ പുലർത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. വരുന്ന ഏതാനും ദിവസങ്ങളിലും ഈ മേഖലയിൽ പൊടിക്കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, മണൽക്കൂനകൾ നീക്കം ചെയ്യാനുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്.

Read Also: ആർത്തവ അവധി തൊഴിലിടത്തിലും: തന്റെ ഓഫീസിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വിഎ ശ്രീകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button