KeralaLatest NewsNews

ഉദ്ഘാടന വിവാദം; കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കെ.സി വേണുഗോപാലിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു.

പദ്ധതിയിക്ക് കേന്ദ്ര സഹായം ലഭിച്ചത് ആലപ്പുഴ എം.പിയായിരുന്ന കെ.സി വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്നാണ്. സര്‍ക്കാരിന്റെ ഇടുങ്ങിയ മനസ്ഥിതി കേരളത്തിന്റെ സമഗ്ര വികസനത്ത് യോജിച്ചതല്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

കൊച്ചിയിലെ സംരംഭക സംഗമത്തില്‍ നിന്നുവിട്ടുനിന്നത് പ്രതിഷേധത്തിന്റെ ഭാഗമായി തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനരഹിതമായ കണക്കുകള്‍ നിരത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്നാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button