
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനാണ് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ചത്. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം വർക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കുട്ടിയുടെ അച്ഛനേയും അമ്മുമയെയും പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ കുട്ടികൾക്ക് എതിരെയുള്ള അതിക്രമം പ്രകാരം മൂന്ന് വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമെ കരുതിക്കൂട്ടിയുള്ള മർദ്ദനം, ആയുധം അല്ലെങ്കിൽ എന്തെങ്കിലും സാധനം കൊണ്ടുള്ള ആക്രമണം എന്നിങ്ങനെ വകുപ്പുകൾ പ്രകാരം ആണ് കേസ്.
Post Your Comments