
ശ്രീനഗര്‍: കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തില്‍ രണ്ട് പോളിഷ് പൗരന്മാര്‍ മരിച്ചു. ഹിമപാതത്തില്‍ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി. അഫര്‍വത് കൊടുമുടിയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബരാമുള്ളയിലെ പോലീസ് ടീം സംഭവ സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ടത് വിനോദ സഞ്ചാരികളാണെന്ന് പോലീസ് വ്യക്തമാക്കി. 2 പോളിഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ നിയമ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും, 21 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി അടിയന്തര ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് പറഞ്ഞു.
Read Also: കേന്ദ്രബജറ്റ് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകം: പിണറായി വിജയൻ
കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ വിദൂരമായ പദ്ദര്‍ പ്രദേശത്ത് ഹിമപാതമുണ്ടായി. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഹിമപാതങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിവിധ മേഖലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments