
കോട്ടയം: മുക്കുപണ്ടം പണയം വച്ച് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. അതിരമ്പുഴ കാണക്കാരി ആശുപത്രിപ്പടി തേനാകര ഇല്ലത്ത് ടി.ടി. ശംഭു(27)വിനെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
Read Also : ലഹരിക്കടത്ത് കേസിൽ 2പേരെ കൂടി പ്രതി ചേർത്തു, സിപിഎം നേതാവ് ഷാനവാസിന്റെ പങ്കിന് തെളിവില്ലെന്ന് പൊലീസ്
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഇയാള്‍ ആര്‍പ്പൂക്കര പനമ്പാലം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ്ണം എന്ന വ്യാജേനെ 90.500 ഗ്രാം മുക്കുപണ്ടം പണയം വച്ചു 3,40,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്വര്‍ണ്ണം പരിശോധിച്ചതില്‍ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നുകയും, ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments