
തൃശൂർ: തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയില്‍. മലയാറ്റൂർ നീലേശ്വരം സ്വദേശി ജോളി വര്‍ഗ്ഗീസാണ് പിടിയിലായത്. വിയ്യൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24-ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. തിരൂർ സ്വദേശിയായ സീമയുടെ രണ്ടര പവന്‍ മാല കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്. വിയ്യൂർ പൊലീസും, സിറ്റി കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Also : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണംകവർന്നു : പ്രതിക്ക് ഏഴുവർഷം തടവും പിഴയും
പ്രതി പുലര്‍ച്ചെ രണ്ടര മുതല്‍ പ്രദേശത്തെ ഏഴ് വീടുകളില്‍ ജോഷി മോഷണ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ അഞ്ചേമുക്കാലോടെ സീമയുടെ വീട്ടിലെത്തി. അടുക്കളഭാഗത്ത് ചക്കവെട്ടിയൊരുക്കുകയായിരുന്നു സീമ. പിന്നില്‍ നിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തു. ഇതിനിടെ മോഷ്ടാവിന്റെ വിരലിൽ വീട്ടമ്മ കടിച്ചു. വിരൽ വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. വീട്ടിൽ പതുങ്ങിയെത്തിയ കള്ളൻ പിൻവശത്ത് ചക്ക വെട്ടുകയായിരുന്ന സീമയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. കള്ളന്‍റേതെന്ന് കരുതുന ഒരു സൈക്കിൾ സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഈ സൈക്കിള്‍ മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മേഷണം പോയതായിരുന്നു.
പരിസരത്തെ സി സി ടി വി ക്യാമറ ദൃശ്യങ്ങളില്‍ നിന്നാണ് മുമ്പും പല കേസുകളിലും പ്രതിയായ മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments