KeralaLatest NewsNews

ഹെൽത്ത് കാർഡ്: ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ നടപടി

തിരുവനന്തപുരം: പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു.

Read Also: അഫ്‌ഗാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി 200 കോടി ഫണ്ട് ബജറ്റിൽ വകയിരുത്തി: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് താലിബാൻ

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറർക്ക് നിർദ്ദേശം നൽകിയിരുന്നു. ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെൻഡ് ചെയ്തത്.

Read Also: ‘ഒത്തിരി നന്ദി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും വർധിപ്പിക്കാൻ ഇത് സഹായിക്കും’: നന്ദി അറിയിച്ച് താലിബാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button