Latest NewsNewsBusiness

അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നിറം മങ്ങുന്നു, വിപണി മൂലധന നഷ്ടം 100 ബില്യൺ ഡോളറിലേക്ക്

അതിസമ്പന്നരുടെ പട്ടികയിൽ പതിനാറാം സ്ഥാനത്തേക്ക് ഗൗതം അദാനി പിന്തള്ളപ്പെട്ടിട്ടുണ്ട്

ഓഹരി വിപണിയിൽ കടുത്ത സമ്മർദ്ദങ്ങൾ നേരിട്ട് അദാനി ഗ്രൂപ്പ്. ഇന്നലെ അദാനി എന്റർപ്രൈസിന്റെ തുടർ ഓഹരി വിൽപ്പന റദ്ദാക്കിയതോടെ ഇന്ന് കനത്ത തിരിച്ചടിയാണ് ഓഹരികൾ നേരിട്ടത്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരികൾക്ക് ഇടിവ് സംഭവിച്ചെങ്കിലും, തുടർ ഓഹരി വിൽപ്പന റദ്ദ് ചെയ്തത് നഷ്ടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, അദാനി ഗ്രൂപ്പിന്റെ വിപണി മൂലധന നഷ്ടം 100 ബില്യൺ ഡോളറായിരിക്കുകയാണ് (ഏകദേശം 821 ലക്ഷം കോടി രൂപ). കൂടാതെ, ഫോർബ്സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയിൽ പതിനാറാം സ്ഥാനത്തേക്ക് ഗൗതം അദാനി പിന്തള്ളപ്പെട്ടിട്ടുണ്ട്.

ഹിൻഡൻബർഗ് റിപ്പോർട്ട് വിപണിയിൽ ചർച്ചാ വിഷയമായിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ തുടർ ഓഹരി വിൽപ്പന വിജയകരമായി പൂർത്തീകരിക്കാനുളള നടപടികൾ അദാനി ഗ്രൂപ്പ് നടത്തിയിരുന്നു. പിന്നീടാണ് തുടർ ഓഹരി വിൽപ്പന ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അദാനി ഗ്രൂപ്പ് പങ്കുവെച്ചത്. നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, നിക്ഷേപകർക്ക് ഉടൻ തന്നെ പണം തിരികെ നൽകുന്നതാണ്.

Also Read: ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഈ വര്‍ഷം അവസാനത്തോടെ ഓടിത്തുടങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button