KeralaNews

രാമക്ഷേത്ര നിർമ്മാണം: ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനുള്ള അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു

അയോധ്യ: ശ്രീരാമന്റെയും ജാനകി ദേവിയുടെയും വിഗ്രഹം കൊത്തിയെടുത്ത് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനുള്ള 60 ദശലക്ഷം വർഷം പഴക്കമുള്ള അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു. നേപ്പാളിൽ നിന്ന് ബുധനാഴ്ചയാണ് രണ്ട് അപൂർവ ശാലിഗ്രാം പാറകൾ അയോധ്യയിലെത്തിയത്. പുണ്യനഗരത്തിലെ സന്യാസിമാർ ഇന്ന് ദേവശിലകളെ ആദരിക്കുകയും സമർപ്പിക്കുകയും ചെയ്യും.

60 ദശലക്ഷം വർഷം പഴക്കമുള്ള ഈ ശാലിഗ്രാം പാറകൾ നേപ്പാളിൽ നിന്ന് രണ്ട് വ്യത്യസ്ത ട്രക്കുകളിലായാണ് അയോധ്യയിലെത്തിച്ചത്. ഒരു പാറയ്ക്ക് 26 ടൺ ഭാരമുണ്ടെന്നും മറ്റൊന്നിന് 14 ടൺ ഭാരമുണ്ടെന്നും ആണ് റിപ്പോര്‍ട്ട്‌. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി രാജേന്ദ്ര സിംഗ് പങ്കജാണ് നേപ്പാളിലെ മുസ്താങ് ജില്ലയിൽ നിന്ന് ഇവ കൊണ്ടുവന്നത്. സന്യാസിമാരും നാട്ടുകാരും ചേർന്ന് ആചാരങ്ങൾ അർപ്പിച്ചും മാലകളാൽ അലങ്കരിച്ചും കല്ലുകൾ സ്വീകരിച്ചു.

നേപ്പാളിലെ മുസ്താങ് ജില്ലയിലെ സാലിഗ്രാമയ്ക്ക് സമീപമുള്ള ഗണ്ഡകി നദിയിൽ നിന്നാണ് ഈ പാറകൾ കണ്ടെത്തിയത്. ഈ കല്ലിൽ കൊത്തിയെടുത്ത ശ്രീരാമന്റെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുമെന്നും അടുത്ത വർഷം ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ഇത് തയ്യാറാകുമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button