KeralaLatest NewsNews

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് എട്ട് ലക്ഷത്തോളം ഫയലുകള്‍

ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ എം.ബി, രാജേഷ്, ശശീന്ദ്രന്‍ , ശിവന്‍കുട്ടി എന്നിവരുടെയും വകുപ്പുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ എം.ബി, രാജേഷ്, ശശീന്ദ്രന്‍ , ശിവന്‍കുട്ടി എന്നിവരുടെയും വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ ഫയല്‍ കെട്ടി കിടക്കുന്നത്.

Read Also: ബഡ്ജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം, സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മ്മിപ്പിച്ച് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി 7,89, 623 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ മാത്രം 93014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതല്‍ ഫയലുകള്‍ തദ്ദേശസ്വയം ഭരണ വകുപ്പിലാണ്. 2,51, 769 ഫയലാണ് തദ്ദേശസ്വയം ഭരണ വകുപ്പില്‍ കെട്ടിക്കിടക്കുന്നത്.

വനം വകുപ്പില്‍ 1,73, 478 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതില്‍ മൂന്നാം സ്ഥാനത്ത്. 44, 437 ഫയലുകളാണ് ആഭ്യന്തര വകുപ്പില്‍ കെട്ടി കിടക്കുന്നത്. 41,007 ഫയലുകള്‍ വിദ്യാഭ്യാസ വകുപ്പിലും കെട്ടിക്കിടക്കുന്നുണ്ട്. റവന്യു വകുപ്പില്‍ 38,888, ഭക്ഷ്യ വകുപ്പില്‍ 34, 796, ആരോഗ്യവകുപ്പില്‍ 20, 205 ഫയലുകളും കെട്ടി കിടക്കുന്നു.

ഡിസംബര്‍ 15 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയേറ്റില്‍ മാത്രം 93, 014 തീര്‍പ്പാക്കാത്ത ഫയലുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button