Latest NewsSaudi ArabiaNewsInternationalGulf

ട്രാൻസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഡ്രൈവ് ചെയ്യാം: അനുമതി നൽകി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ പുതുതായി നിലവിൽ വന്ന ട്രാൻസിറ്റ് വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികൾക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിക്കും. പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് കീഴിലെ വാഹനങ്ങൾ വാടകക്കെടുത്ത് ഓടിക്കാൻ ട്രാൻസിറ്റ് വിസക്കാരെ ഡ്രൈവിംഗ് ഓതറൈസേഷൻ അനുവദിക്കും.

Read Also: നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് കെ സുരേന്ദ്രൻ

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ ബിസിനസ് വഴി നൽകുന്ന ഈ സേവനം ട്രാൻസിറ്റ് വിസക്കാർക്ക് എളുപ്പത്തിൽ കാറുകൾ വാടകയ്ക്ക് നൽകാൻ റെന്റ് എ കാർ സ്ഥാപനങ്ങളെ അനുവദിക്കും. ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കാതെ തന്നെ വാഹനമോടിക്കാനുള്ള അനുമതി ഓൺലൈൻ വഴി സന്ദർശകർക്ക് ലഭിക്കുന്നതാണ്.

സൗദി സന്ദർശകർക്ക് ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകാൻ റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നതും പുതിയ സേവനത്തിന്റെ സവിശേഷതയാണെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.

Read Also: രാമക്ഷേത്ര നിർമ്മാണം: ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനുള്ള അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button