
ദുബായ്: എമിറാത്തി വ്യവസായിയും മുൻ കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല അന്തരിച്ചു. 97 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂം അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
എമിറേറ്റ്‌സിലെ മുതിർന്ന പൗരന്മാരിലൊളാണ് നഷ്ടമായതെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ആദ്യ മന്ത്രിസഭയിൽ കേന്ദ്ര-ഗൾഫ് കാര്യ സഹമന്ത്രിയായിരുന്നു അൽ മുല്ല. 1976-ൽ സ്ഥാപിതമായ ഇത്തിസലാത്ത് ടെലികോം കമ്പനിയുടെ ആദ്യ ചെയർമാൻ കൂടിയാണിത്. യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷും അനുശോചനം രേഖപ്പെടുത്തി.
Read Also: ‘ഇന്ന് കണ്ണൂരിലെ അപകടം കണ്ടപ്പോ എനിക്ക് അന്ന് പെർമിറ്റ് ലഭിക്കാത്ത കാരണം ഓർത്തുപോയി’: വൈറൽ പോസ്റ്റ്
Post Your Comments