Latest NewsNewsBusiness

കുതിച്ചുയർന്ന് ജിഎസ്ടി വരുമാനം, ജനുവരി മാസത്തിലെ കണക്കുകൾ അറിയാം

ഐജിഎസ്ടി ഇനത്തിൽ ആകെ 79,599 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്

പുതുവർഷത്തിലും ജിഎസ്ടി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ ജിഎസ്ടി വരുമാനം 1.55 ലക്ഷം കോടി രൂപയായാണ് വർദ്ധിച്ചത്. ജിഎസ്ടി ഇനത്തിൽ ലഭിച്ച 1,55,922 കോടി രൂപയിൽ 28,963 കോടി രൂപ കേന്ദ്രത്തിന്റെ വിഹിതവും, 36,730 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവുമാണ്.

ഐജിഎസ്ടി ഇനത്തിൽ ആകെ 79,599 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നും നേടിയ 37,118 കോടി രൂപ ഉൾപ്പെടുത്തിയാണ് ഐജിഎസ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഇറക്കുമതിയിൽ ചുമത്തിയ സെസ് തുകയായ 768 കോടി രൂപയടക്കം ആകെ 10,630 കോടി രൂപയാണ് സെസ് ഇനത്തിൽ ലഭിച്ചിരിക്കുന്നത്.

Also Read: അതിരാവിലെ വീടിന് പിന്നിൽ ചക്ക വെട്ടിയിരുന്ന വീട്ടമ്മയുടെ മാല കവര്‍ന്നു : പ്രതി അറസ്റ്റിൽ

നടപ്പു സാമ്പത്തിക വർഷത്തിൽ മൂന്നാം തവണയാണ് ജിഎസ്ടി വരുമാനം 1.50 ലക്ഷം രൂപയിൽ കവിയുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2023 ജനുവരിയിൽ 24 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഏപ്രിലിലാണ് ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button