
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം, സ്വർണം കവർന്ന കേസിലെ പ്രതിക്ക് ഏഴുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് മേനോൻപാറ സ്വദേശി സുനിൽ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. മണ്ണാർക്കാട് കോടതി ആണ് ശിക്ഷ വിധിച്ചത്.
Read Also : ആരോഗ്യത്തിനും ഊർജ്ജത്തിനും സ്വാദിഷ്ടമായ അവില്‍ ഇഡ്ഡലി: ഉണ്ടാക്കുന്ന വിധം
2016-ലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകി പ്രതി സുനിൽ കുമാർ യുവതിയുമായി അടുപ്പത്തിലായി. പിന്നാലെ പഴനിയിൽ കൊണ്ടുപോയി മഞ്ഞച്ചരട് കെട്ടി കല്യാണം കഴിഞ്ഞെന്ന് വിശ്വസിപ്പിച്ച ശേഷം ലോഡ്ജിൽ മുറിയെടുത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു.
തുടർന്ന്, യുവതി കുളിക്കുമ്പോൾ, ശുചിമുറിയിൽ പൂട്ടിയിട്ട് സ്വർണം തട്ടിയെടുത്ത് പ്രതി മുങ്ങുകയായിരുന്നു. രണ്ടുലക്ഷം രൂപ പിഴ നൽകണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു. തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. അന്നത്തെ പാലക്കാട് എ എസ്പി ജി പൂങ്കുഴലിയാണ് കേസ് അന്വേഷണം നടത്തിയത്.
Post Your Comments