Latest NewsNewsTechnology

ജിയോ എയർ ഫൈബർ: ഉടൻ വിപണിയിലേക്ക്, കിടിലൻ ഫീച്ചറുകൾ ഇവയാണ്

പോർട്ടബിൾ ഡിവൈസ് ആയതിനാൽ ആവശ്യമുള്ള ഏത് സ്ഥലത്തേക്കും കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഉപഭോക്താക്കൾ കാത്തിരുന്ന ജിയോ എയർ ഫൈബർ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വയറുകൾ ഇല്ലാതെ വായുവിലൂടെ 5ജി കണക്ടിവിറ്റി നൽകുന്ന പ്ലഗ് ആൻഡ് പ്ലേ ഉപകരണമായ ജിയോ എയർ ഫൈബറിൽ ഒട്ടനവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ കമ്പനി നൽകിയത്.

പോർട്ടബിൾ ഡിവൈസ് ആയതിനാൽ ആവശ്യമുള്ള ഏത് സ്ഥലത്തേക്കും കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൾട്രാ- ഹൈ- സ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിനാൽ ഓഫീസ് ആവശ്യങ്ങൾക്കും, പഠന സംബന്ധമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ഇവ ഉപയോഗിച്ച് വീട്, ഓഫീസ് എന്നിവ നിമിഷങ്ങൾക്കകം 5ജി വൈഫൈ ഹോട്ട്സ്പോട്ടായി മാറ്റാൻ സാധിക്കും. അതേസമയം, ജിയോ എയർ ഫൈബറിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി വിവരങ്ങളും, ഇവയിൽ ലഭ്യമാകുന്ന പ്ലാനുകളെ സംബന്ധിച്ചുള്ള വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.

Also Read: കൊല്ലം സ്വദേശിനി ബദിയടുക്കയില്‍ കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചിരുന്നയാള്‍ മുങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button