KeralaLatest NewsNewsBusiness

ബഡ്ജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം, സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു

സാമ്പത്തിക വളർച്ച നേട്ടം കൈവരിച്ചെങ്കിലും, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരാൻ സാധ്യതയുണ്ട്

സംസ്ഥാനത്ത് ബഡ്ജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. ഇത്തവണ, സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായാണ് ഉയർന്നത്. 2012-13 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്. 10 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച നിരക്കാണ് ഇത്തവണത്തേത്. കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ ഉത്തേജക പദ്ധതികൾ സാമ്പത്തിക വളർച്ച ഉയരാൻ കാരണമായെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക വളർച്ച നേട്ടം കൈവരിച്ചെങ്കിലും, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരാൻ സാധ്യതയുണ്ട്. ഇത്തവണ പൊതുകടം 2.1 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. കിഫ്ബി ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് പൊതുകടം ഉയരാൻ കാരണമായി. അതേസമയം, റവന്യൂ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. റവന്യൂ വരുമാനം 12.86 ശതമാനമായാണ് വർദ്ധിച്ചത്. ഇത്തവണ കേന്ദ്ര വിഹിതവും, ഗ്രാന്റും കുറഞ്ഞത് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

Also Read: ട്രാൻസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഡ്രൈവ് ചെയ്യാം: അനുമതി നൽകി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button