Life Style

കിഡ്‌നി അപകടത്തിലായോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഒരാളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ കാര്യത്തില്‍, വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ നഷ്ടപ്പെടും. രാത്രിയില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, വിശപ്പില്ലായ്മ, കണ്ണ് വീര്‍ക്കുന്നത്, വായ്‌നാറ്റം, പേശീവലിവ് എന്നിവയാണ് ആരോഗ്യമല്ലാത്ത വൃക്കയുടെ ലക്ഷണങ്ങള്‍.

വൃക്ക തകരാറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…

നോക്റ്റൂറിയ: രാത്രിയില്‍ ഉറക്കമുണര്‍ന്ന് നിരന്തരം മൂത്രമൊഴിക്കുന്ന അവസ്ഥയാണിത്. ഇത് മറ്റൊരു ലക്ഷണമാണ്.

വീര്‍ത്ത മുഖം അല്ലെങ്കില്‍ മൂത്രത്തില്‍ അമിത പത വരിക: ഇത് നിര്‍ജ്ജലീകരണം മൂലവും ആകാം. എങ്കില്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
വായ്നാറ്റം വൃക്കകള്‍ ദുര്‍ബലമായതിന്റെ മറ്റൊരു ലക്ഷണമാണ്.

കിഡ്‌നിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ചില മാര്‍ഗങ്ങള്‍

 

ഒന്ന്…

സിട്രസ് പഴങ്ങള്‍, ബ്രൊക്കോളി, വെള്ളരി, പച്ച ഇലക്കറികള്‍ എന്നിവയുള്‍പ്പെടെയുള്ള നാരങ്ങകളും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും വൃക്കകളുടെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ഉപയോഗപ്രദമാണ്. ഇവയില്‍ സിട്രേറ്റ് അടങ്ങിയിട്ടുണ്ട്.

രണ്ട്…

വാഴപ്പഴം, ഓറഞ്ച്, ഉരുളക്കിഴങ്ങ്, ചീര, തക്കാളി എന്നിവ പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.

രണ്ട്…

വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സെലറി ജ്യൂസ് സഹായിക്കുന്നു. സെലറി ജ്യൂസില്‍ ധാതു ലവണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രധാന ഭക്ഷണത്തിന് 30 മിനുട്ട് മുമ്പ് ദിവസവും 1-2 ഗ്ലാസ് സെലറി ജ്യൂസ് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്.

മൂന്ന്…

ഡാന്‍ഡെലിയോണ്‍ പൂക്കളില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കണ്ടെത്തിയേക്കാം. കൂടാതെ, ഡാന്‍ഡെലിയോണ്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. വൃക്കകള്‍, പിത്തസഞ്ചി, കരള്‍ എന്നിവ ശുദ്ധീകരിക്കാന്‍ ഹെര്‍ബലിസ്റ്റുകള്‍ ഡാന്‍ഡെലിയോണ്‍ റൂട്ട് ഉപയോഗിക്കുന്നു.

നാല്…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വൃക്കരോഗത്തെ ചികിത്സിക്കാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിക്ക് ശക്തമായ മണം നല്‍കുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അല്ലിസിന്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നു. ഇത് കിഡ്നിയുടെ ആരോഗ്യത്തിന് മാത്രമല്ല ധമനികളെയും നല്ല രീതിയില്‍ സ്വാധീനിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button