Latest NewsNewsBusiness

പുതുവർഷം ആരംഭിച്ച് ഒരു മാസത്തിനകം ജോലി നഷ്ടപ്പെട്ടത് ഒരു ലക്ഷം പേർക്ക്, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, സെയിൽസ്ഫോഴ്സ് തുടങ്ങിയ ആഗോള ഭീമന്മാർ ഒട്ടനവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്

പുതുവർഷം ആരംഭിച്ച് ഒരു മാസത്തിനകം ആഗോള തലത്തിൽ നടന്നത് കൂട്ടപ്പിരിച്ചുവിടൽ. പ്രമുഖ ട്രാക്കറായ Trueup.io പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരിയിൽ മാത്രം വിവിധ കമ്പനികൾ ഏകദേശം 1,06,950 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2022 നവംബറിലെയും, ഡിസംബറിലെയും കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരിയിൽ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 2023- ലെ അവസാന പാദത്തിലുടനീളം പിരിച്ചുവിടൽ തുടർന്നേക്കാമെന്നാണ് സൂചന.

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, സെയിൽസ്ഫോഴ്സ് തുടങ്ങിയ ആഗോള ഭീമന്മാർ ഒട്ടനവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരി മാസത്തിൽ ആമസോൺ 18,000 ജീവനക്കാരെയും, ഗൂഗിൾ 12,000 ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. അതേസമയം, മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ സെയിൽസ്ഫോഴ്സ് ഏകദേശം 7,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ത്യയിൽ നിന്നും സ്വിഗ്ഗി, ഷെയർചാറ്റ്, ഡോൺസോ തുടങ്ങിയ കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

Also Read: അറിയാം പച്ച പപ്പായയുടെ ആരോ​ഗ്യ ​ഗുണങ്ങൾ…

shortlink

Related Articles

Post Your Comments

Related Articles


Back to top button