KeralaLatest NewsNews

സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നത് എൽ.ഡി.എഫ് സർക്കാരിന്റെ മുഖ്യലക്ഷ്യം: പിണറായി വിജയൻ

തിരുവനന്തപുരം: സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നത് എൽ.ഡി.എഫ് സർക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ മുന്നേറ്റമാണ് ഇക്കാലയളവിൽ ആ മേഖലയിൽ കേരളത്തിനു കൈവരിക്കാനായത്. ആ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്ന മറ്റൊരു ചുവടുവയ്പ്പിനു കൊച്ചി വേദിയാവുകയാണ്. ഇന്ത്യയ്ക്കകത്തും വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആശയങ്ങളും ആധുനിക സാങ്കേതിതവിദ്യകളും യന്ത്രോപകരണങ്ങളും അവതരിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്മന്റ് ടെക്‌നോളജിസ് (GEX Kerala’ 23), ഫെബ്രുവരി 4- 6 തീയതികളിൽ കൊച്ചിയിൽ മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ഡ്രൈവർക്കു സമീപം സൂക്ഷിക്കേണ്ട, ചെറിയ വില മാത്രം ഉള്ള ഈ ഒരുപകരണം ആ കാറിൽ ഉണ്ടായിരുന്നുവെങ്കിൽ 2 ജീവൻ രക്ഷപ്പെട്ടേനെ’

മാലിന്യ സംസ്‌കരണ രംഗത്ത് കേരളം സാക്ഷ്യംവഹിക്കുന്ന ഏറ്റവും വിപുലവും നൂതനവുമായ പഠന-പ്രദർശന-ചർച്ചാ വേദിയാണ് ജി.ഇ.എക്‌സ് കേരള -23-ൽ ഒരുങ്ങുന്നത്. കോൺക്ലേവിൽ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ചുരുങ്ങിയത് പത്ത് പ്രതിനിധികളെങ്കിലും പങ്കെടുക്കും. മാലിന്യ സംസ്‌കരണ രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങൾ മനസിലാക്കി അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നടപ്പിലാക്കാൻ ഇതു സഹായകമാകും. മാലിന്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ് പ്രൊജക്റ്റ്, അമൃത് പദ്ധതി, ഇമ്പാക്ട് കേരള ലിമിറ്റഡ്, കേരള വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് കോൺക്ലേവ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: അഫ്‌ഗാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി 200 കോടി ഫണ്ട് ബജറ്റിൽ വകയിരുത്തി: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് താലിബാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button