KottayamKeralaNattuvarthaLatest NewsNews

ട്രാ​വ​ൽ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താൻ ശ്രമം : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കു​റ്റ​പ്പു​ഴ ആ​മ​ല്ലൂ​ർ പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഖി​ൽ ബാ​ബു​വാ​ണ്​ (22) പി​ടി​യി​ലാ​യ​ത്

തി​രു​വ​ല്ല: ട്രാ​വ​ൽ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ. കു​റ്റ​പ്പു​ഴ ആ​മ​ല്ലൂ​ർ പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഖി​ൽ ബാ​ബു​വാ​ണ്​ (22) പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ​നി​ന്നാണ് ഇയാൾ​ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യത്.

Read Also : നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് കെ സുരേന്ദ്രൻ

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെയാണ് സംഭവം. എ​റ​ണാ​കു​ള​ത്തു​ നി​ന്ന്​ ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ൽ എ​ത്തി​യ അ​ഖി​ലി​നെ ട്രെ​യി​നി​ൽ​ നി​ന്ന്​ ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി ഡാ​ൻ​സാ​ഫ് സം​ഘ​വും തി​രു​വ​ല്ല പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button