
ഇസ്ലാമാബാദ്: സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. അതേസമയം, അവശ്യവസ്തുക്കളുടെ ക്ഷാമത്തെ കുറിച്ച് വ്യാപാരികള്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തി. അധികം വൈകാതെ തന്നെ പാചക എണ്ണയും, നെയ്യും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Read Also: വിവാഹ ചടങ്ങിൽ വെടിയുതിർത്തു: മൂന്നു വയസുകാരിയ്ക്ക് പരിക്ക്
വൈദ്യുതി, പെട്രോള്‍, ഡീസല്‍ തുടങ്ങിയവയ്ക്ക് കടുത്ത നിയന്ത്രണമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസിയും വൈദ്യുത വിളക്കുകളും ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി ഹാളുകളുടെ വാതിലുകളും ജനലുകളും തുറന്നിട്ട് വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്തണമെന്നാണ് പാക് ഭരണകൂടം നിര്‍ദ്ദേശിച്ചത്.
നേരത്തെ തന്നെ പാകിസ്ഥാന്‍ കടുത്ത പ്രതിസന്ധിയിലുടെയാണ് കടന്ന് പോയിരുന്നത്. പാക് രൂപയുടെ മൂല്യം കൂടി ഇടിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയിലായി. വിദേശ കറന്‍സിയുടെ ശേഖരം നാമമാത്രമാണ്. കഷ്ടിച്ച് മൂന്ന് ആഴ്ചത്തെ ഇറക്കുമതിയ്ക്ക് പോലും ഇത് തികയില്ലെന്നാണ് കണക്കുകൂട്ടല്‍. പ്രതിസന്ധി സാഹചര്യത്തില്‍ അയവ് വരുത്തുന്നതിനായി തടഞ്ഞുവെച്ചിരിക്കുന്നത് ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ലഭിക്കുന്നതിനായി അന്താരാഷ്ട്ര നാണയനിധിയുമായി പാക് ഭരണകൂടം ചര്‍ച്ച് നടത്തുന്നുണ്ടെങ്കിലും കാര്യമായി പുരോഗതി വൈവരിക്കുന്നില്ല. സഹായം നല്‍കാന്‍ സൗഹൃദ രാജ്യമായ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുമില്ല.
Post Your Comments