
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബന്ധുവിന് മരണം വരെ കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്മയോടൊപ്പം താമസിക്കുന്ന പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത മധ്യവയസ്കനെയാണ് കോടതി ശിക്ഷിച്ചത്.
നാലു വകുപ്പുകളിലായി തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. 1.95 ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Also : ‘ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ! ഞാൻ ആരെയും പിന്നിൽനിന്ന് കുത്തില്ല, അടിക്കണമെങ്കിൽ അത് നേരിട്ട്’: ബാല
2016-ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 2016 ഏപ്രിൽ 23നും പിന്നീട് ജൂലൈ മാസത്തിലും പ്രതി അതിക്രമം ആവർത്തിച്ചു. തുടർന്ന്, പെൺകുട്ടിയുടെ അമ്മ ശ്രീകണ്ഠപുരം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അന്നത്തെ എസ്.ഐ പി.ബി. സജീവ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ പി.കെ. സുധാകരനും സി.എ. അബ്ദുൽ റഹീമുമാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ വി.വി. ലതീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments