
ദോഹ: ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി ഖത്തർ. ഫെബ്രുവരി 1 മുതൽ ഇതുസംബന്ധിച്ച തീരുമാനം പ്രാബല്യത്തിൽ വന്നു. ഖത്തർ ജനറൽ ടാക്‌സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയിൽ സാധുതയുള്ളതും, പ്രയോഗക്ഷമമാക്കിയതുമായ ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് നിർബന്ധമാണ്. ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകളുടെ വില്പനയ്ക്ക് 2023 ജനുവരിയിൽ ഖത്തർ വിലക്കേർപ്പെടുത്തിയിരുന്നു.
2023 ഫെബ്രുവരി 1 മുതൽ സിഗരറ്റ് കൂടാതെയുള്ള സിഗാർ, ശീഷയിൽ ഉപയോഗിക്കുന്ന പുകയില തുടങ്ങിയ പുകയില ഉത്പന്നങ്ങൾക്കും ഖത്തർ വിലക്കേർപ്പെടുത്തി.
Post Your Comments